Latest NewsKeralaNews

മരംമുറി വിവാദം: സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഫയൽ പുറത്തു വന്നതോടെ റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

തിരുവനന്തപുരം: മരംമുറി വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റവന്യു വകുപ്പിന്റെ ഫയൽ പുറത്തുവന്നതോടെ പ്രതികാര നടപടിയുമായി സർക്കാർ. റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചു. ഒ.ജി.ശാലിനിയോട് അവധിയിൽ പോകാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലകാണ് ശാലിനിയോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ശാലിനി അവധിയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ്.

Read Also: പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന: കേരളത്തിന് സാധാരണ വിഹിതത്തിന്റെ രണ്ട് ഇരട്ടിയലധികം ഭക്ഷ്യധാന്യം

മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ റവന്യു മന്ത്രിയുടെ കൈവശമിരിക്കെയാണ് അണ്ടർ സെക്രട്ടറി ഇതിന്റെ പകർപ്പ് വിവരാവകാശ പ്രകാരം അപേക്ഷകന് കൈമാറിയത്. ഇക്കഴിഞ്ഞ 29 നാണ് തിരുവനന്തപുരം സ്വദേശിക്ക് വിവരാവകാശ പ്രകാരം മറുപടിയും രേഖകളും ശാലിനി കൈമാറിയത്. തുടർന്നാണ് റവന്യു ഉത്തരവിൽ ഇ ചന്ദ്രശേഖരന്റെ ഇടപെടലിനെ കുറിച്ച് പുറത്തറിയുന്നത്.

അതേസമയം മരംമുറിയിൽ വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പ്രത്യേക സംഘത്തിന് കൈമാറാനാണ് ആഭ്യന്തര സെക്രട്ടറി നൽകിയിരിക്കുന്ന നിർദ്ദേശം. വ്യത്യസ്ത അന്വേഷണങ്ങൾ പ്രത്യേക സംഘത്തിന്റെ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് മേധാവിയാണ് സർക്കാറിനെ സമീപിച്ചത്.

Read Also: യൂറോ കപ്പ് സെമി പോരാട്ടങ്ങൾക്ക് നാളെ തുടക്കം: കിരീടം ലക്ഷ്യമിട്ട് ഇറ്റലിയും സ്പെയിനും നേർക്കുനേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button