KeralaLatest NewsNews

വിവാഹ ഒരുക്കങ്ങൾക്കിടെ ഇരട്ട സഹോദരികൾ തൂങ്ങി മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

കാസർകോട്: വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ഇരട്ട സഹോദരികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോടാണ് സംഭവം. ശ്രീരംഗ പട്ടണം ഹനസനഹള്ളി സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപിക, ദിവ്യ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നു.

Read Also: കള്ളനായും കൊലപാതകിയായും അഴിമതിക്കാരനായുമുള്ള അഭിനയം ശരിക്കുള്ള സ്വഭാവമാണോ? സഖാവ് മുകേഷിനോട് ചില ചോദ്യങ്ങളുമായി രാഹുൽ

ജനനശേഷം എന്നും ഒരുമിച്ചായിരുന്നു ഇരുവരും. എന്നാൽ രണ്ടുപേർക്കും വിവാഹം നിശ്ചയിച്ചത് വ്യത്യസ്ത കുടുംബങ്ങളിലുള്ള യുവാക്കളുമായിട്ടായിരുന്നു. വിവാഹശേഷം വേർപിരിയേണ്ടി വരുമെന്ന ആശങ്ക മൂലമാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: വ്യവസായശാലകളിലെ പരിശോധനയ്ക്ക് കേന്ദ്രീകൃത സംവിധാനം രൂപീകരിക്കും: വ്യവസായ മന്ത്രി

shortlink

Related Articles

Post Your Comments


Back to top button