Latest NewsIndia

പ്രിയങ്ക കൊടുങ്കാറ്റാവും, ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടിക്ക് കഴിയും- കനത്ത തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍

പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകുമോ എന്നകാര്യം പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കും.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ 2022-ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുമായോ ബി.എസ്.പിയുമായോ സഖ്യമുണ്ടാക്കാതെ മത്സരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകുമോ എന്നകാര്യം പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കും.

അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അവകാശവാദം. സംസ്ഥാനത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉണ്ടാകുമെന്നും പ്രിയങ്ക എന്നാവും അതിന്റെ പേരെന്നും ലല്ലു മാധ്യമങ്ങളോട് പറഞ്ഞു. പ്രിയങ്കയുടെ മേല്‍നോട്ടത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മൂന്ന് ദശാബ്ദത്തിനുശേഷം സംസ്ഥാനത്ത് വന്‍ തിരിച്ചുവരവ് നടത്തും.

സംസ്ഥാനത്തെ ജനങ്ങളുമായാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ പോകുന്നത്. അവരുടെ അനുഗ്രഹം തിരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്നകാര്യം ഉറപ്പാണ്. മറ്റെല്ലാ പാര്‍ട്ടികള്‍ക്കും സംസ്ഥാനത്തെ ജനങ്ങള്‍ അവസരം നല്‍കി. എന്നാല്‍, ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button