Latest NewsKeralaNews

18 കോടിയുടെ മരുന്നിനുള്ള നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എളമരം കരിം എംപിയുടെ കത്ത്

തിരുവനന്തപുരം: കണ്ണൂര്‍ മാട്ടൂലില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗം ബാധിച്ച ഒന്നര വയസുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിനുള്ള നികുതി ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി രാജ്യസഭാ അംഗം എളമരം കരിം എം.പി. 18 കോടി വില വരുന്ന സോള്‍ജെന്‍സ്മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജി.എസ്.ടിയും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് എളമരം കരീം എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. സോള്‍ജെന്‍സ്മ മരുന്നിന് ഏകദേശം 18 കോടി രൂപയാണ് വില. 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജി.എസ്.ടിയും ചേരുമ്പോള്‍ നികുതിയിനത്തില്‍ മാത്രം ആറര കോടി രൂപ ചെലവുവരും.

read also :

മഹാരാഷ്ട്രയില്‍ തീര എന്ന കുട്ടിക്ക് ഇതേ മരുന്നിനുള്ള നികുതികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം ഇടപെട്ട് ഒഴിവാക്കിയിരുന്നു. സമാനമായ ഇടപെടല്‍ മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണമെന്നും എളമരം കരീം ആവശ്യപ്പെട്ടു. മസില്‍ ശോഷണത്തിന് വഴിവെയ്ക്കുന്ന സ്പൈനല്‍ മസ്‌കുലര്‍ അസ്ട്രോഫി എന്ന ജനിതക രോഗമാണ് മുഹമ്മദിന്. മരുന്ന് എത്രയും വേഗം എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും ആശുപത്രി അധികൃതരും ശ്രമം നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button