Latest NewsNewsInternationalBusiness

ജെഫ് ബെസോസ് പടിയിറങ്ങി, ആമസോണ്‍ ഇനി പുതിയ കരങ്ങളിൽ : ആന്‍‌ഡി ജാസ്സിനെ കുറിച്ച് കൂടുതൽ അറിയാം

വാഷിംഗ്ടൺ : ആമസോണ്‍ കമ്പനി രൂപീകരിച്ച ശേഷം ഇതാദ്യമായാണ് CEO പദവിയില്‍ ഒരു മാറ്റം ഉണ്ടാവുന്നത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ആമസോണിന്‍റെ ഏറ്റവും കൂടുതല്‍ ഷെയര്‍ ഉള്ള വ്യക്തിയും കൂടിയാണ്. 19,700 കോടി ഡോളറാണ് ജെസ് ബെസോസിന്‍റെ വിരമിക്കല്‍ ആസ്തി.

Read Also : സാമൂഹിക വിരുദ്ധരുടെ ശല്യം : ചു​റ്റു​മ​തി​ല്‍ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് മെഡിക്കൽ കോളേജ് വി​ദ്യാ​ര്‍​ഥി​ക​ള്‍  

1997 മുതല്‍ ആമസോണ്‍ കമ്പനിയുടെ ഭാഗമായ ആന്‍ഡി ജാസിയായിരിക്കും പുതിയ ആമസോണ്‍ മേധാവി. ബെസോസിന്റെ നിഴലായി നിലകൊണ്ടിരിക്കുന്ന വ്യക്തിയാണ് ജാസിയെന്നാണ് വിവരം. മാര്‍ക്കറ്റിംഗ് മാനേജരായാണ് ആന്‍ഡി ജാസി ആമസോണില്‍ കരിയര്‍ ആരംഭിച്ചത്. നിലവില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗം മേധാവിയാണ് അദ്ദേഹം. 1,75,000 ഡോളറാണ് ജാസിയുടെ അടിസ്ഥാന ശമ്പളം.

ജാസ്സി ‘മാന്‍ ഓഫ് മെക്കാനിസം’ എന്നാണ് അറിയപ്പെടുന്നതെന്ന് ബ്ലൂംബെര്‍ഗ് പത്രപ്രവര്‍ത്തകന്‍ ബ്രാഡ് സ്റ്റോണ്‍ എഴുതിയ ‘ആമസോണ്‍ അണ്‍ബൗണ്ട്’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറുകളോളം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതോ വിശ്രമമില്ലാതെ പേപ്പര്‍വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കുന്നതോ ജാസിയ്ക്ക് ഒരു പ്രശ്നമേ അല്ലെന്നാണ് ഈ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button