KeralaNattuvarthaLatest NewsNews

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കുറ്റിക്കാട്ടൂര്‍ സ്വദേശി റഷിദാണ് 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമിശ്രിതവുമായി പിടിയിലായത്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതവുമായി എത്തിയ കോഴിക്കോട് സ്വദേശിയാണ് കസ്റ്റംസ് പിടിയിലായത്.

ബഹ്‌റൈനില്‍ നിന്ന് വന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി റഷിദാണ് 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമിശ്രിതവുമായി പിടിയിലായത്. സ്വര്‍ണമിശ്രിതം പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി കാലുകളിലും മറ്റു ശരീരഭാഗങ്ങളും കെട്ടിവെച്ചാണ് കടത്താന്‍ ശ്രമിച്ചത്. റഷീദിനെ കംസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button