Latest NewsNewsIndia

മീൻ വാങ്ങിയതിന് പണം ആവശ്യപ്പെട്ട അമ്മാവനെ യുവാവ് അടിച്ചുകൊന്നു

അമ്മാവന്റെ കടയ്ക്ക് സമീപം മീന്‍ വറുത്ത് വില്‍ക്കുന്ന ജോലിയാണ് യുവാവ് ചെയ്തിരുന്നത്

ഗ്വാളിയാര്‍ : അമ്മാവനെ യുവാവ് അടിച്ചുകൊന്നു. വാങ്ങിയ മീനിന് പണം നല്‍കാന്‍ കടയുടമയായ അമ്മാവന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം നടന്നത്.

അമ്മാവന്റെ കടയ്ക്ക് സമീപം മീന്‍ വറുത്ത് വില്‍ക്കുന്ന ജോലിയാണ് യുവാവ് ചെയ്തിരുന്നത്. ഞായറാഴ്ച മീന്‍ വറുത്ത് വില്‍ക്കുന്നതിനായി യുവാവ് അമ്മാവന്റെ കടയില്‍ നിന്ന് മീന്‍ വാങ്ങി. മീന്‍ വാങ്ങിയതിന്റെ 120 രൂപ അദ്ദേഹം ചോദിച്ചു. എന്നാല്‍, പണം നല്‍കാന്‍ യുവാവ് തയ്യാറായില്ല. മാത്രമല്ല കുപിതനായ യുവാവ് അമ്മാവനെ അസഭ്യം പറയാനും തുടങ്ങി. തുടർന്ന് ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കിക്കുകയും കത്തിയും തവിയും ഉപയോഗിച്ച് അമ്മാവനെ ആക്രമിക്കുകയും ചെയ്തു.

Read Also  :  മനുഷ്യത്വവും കാരുണ്യവും വറ്റിപ്പോയ ഭരണകൂടം നടത്തിയ കസ്റ്റഡി കൊലപാതകമാണിത്: പ്രതിഷേധ ജ്വാലയുമായി ഡിവൈഎഫ്‌ഐ

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മാവനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button