
കൊല്ലം : സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പേജിൽ മലയാളികളുടെ പൊങ്കാല തുടരുകയാണ്. മുകേഷിനെ ന്യായീകരിച്ച് ഒട്ടേറെ പേർ രംഗത്ത് എത്തുന്നുണ്ടെങ്കിലും പ്രതിഷേധിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്.
ഫോൺ വിളിയിലെ സത്യാവസ്ഥ വിവരിച്ച് കൊണ്ട് മുകേഷ് ഇന്നലെ ലൈവിൽ വന്നിരുന്നു. ആ പോസ്റ്റിന് താഴെയും മുകേഷ് ഇന്ന് ഷെയർ ചെയ്ത വൈക്കം മുഹമ്മദ് ബഷീറിന് പ്രണാമം അർപ്പിച്ച പോസ്റ്റിന് താഴെയും പ്രതിഷേധ കമ്മെന്റുകളുമായി മലയാളികൾ രംഗത്തുണ്ട്.
കഥയുടെ സുൽത്താന് പ്രണാമം 🙏🙏🙏
Posted by Mukesh M on Sunday, July 4, 2021
ഫോൺ വിളിയിലെ സത്യാവസ്ഥ….
Posted by Mukesh M on Sunday, July 4, 2021
അതേസമയം സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് എം.എൽ.എ യെ ഫോണിൽ വിളിച്ചത്. സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
Post Your Comments