KeralaLatest NewsNews

ഇടത് എം.എല്‍.എമാര്‍ കാണിച്ച കോപ്രായങ്ങളെ ന്യായീകരിക്കാന്‍ മാണിയെ സര്‍ക്കാര്‍ അഴിമതിക്കാരനാക്കി: കുഞ്ഞാലിക്കുട്ടി

കെ.എം മാണി അഴിമതിക്കാരനല്ലെന്ന് ഉറക്കെപ്പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ജോസ് കെ. മാണിക്കെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

മലപ്പുറം : നിയമസഭയില്‍ ഇടത് എം.എല്‍.എമാര്‍ കാണിച്ച കോപ്രായങ്ങളെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ കെ.എം മാണിയെ അഴിമതിക്കാരനാക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കെ.എം മാണി അഴിമതിക്കാരനല്ലെന്ന് ഉറക്കെപ്പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ജോസ് കെ. മാണിക്കെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also  :  ഡല്‍ഹിയില്‍ ഹെറോയിന്‍ നിര്‍മ്മാണം: നാല് അഫ്ഗാന്‍ പൗരന്‍മാര്‍ പിടിയില്‍

മാണി ഒരിക്കലും അഴിമതിക്കാരനായിരുന്നില്ല. സർക്കാർ ഇക്കാര്യത്തില്‍ മാപ്പുപറയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തിനൊപ്പമാണെന്ന് കരുതി ഇത്​ അവര്‍ അനുവദിച്ചുകൊടുക്കാന്‍ പാടില്ല. എന്തുചെയ്യണമെന്ന് ജോസ് കെ. മാണിയാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button