KeralaLatest NewsNews

സുചിത്രയുടെ മരണദിവസം വിഷ്ണുവിന്റെ വീട്ടിലെത്തിയ ബന്ധു ആര്?​: അന്വേഷണം പുതിയ വഴിയിലേക്ക്

കട്ടിലില്‍ ഉണ്ടായിരുന്ന മെത്തയുടെ മുകളില്‍ പ്ലാസ്റ്റിക് സ്റ്റൂള്‍ വച്ച്‌ കയറി കുരുക്കിട്ടെന്നായിരുന്നു പോലീസ് നിഗമനം

ആലപ്പുഴ : കായംകുളം കൃഷ്ണപുരം കൊച്ചുമുറിയില്‍ സുനില്‍ ഭവനില്‍ സുനില്‍- സുനിത ദമ്ബതികളുടെ മകള്‍ സുചിത്രയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. വളളികുന്നത്ത് ഭര്‍തൃവീട്ടിലാണ് സുചിത്രയെ തൊങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണ് സുചിത്രയുടേതെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ മരണദിവസം വള്ളികുന്നം കടുവിനാലെ ഭര്‍തൃവീട്ടില്‍ ബന്ധുവായ ആരോ വന്നുപോയെന്ന വിവരം സുചിത്രയുടെ വീട്ടുകാര്‍ക്ക് ലഭിച്ചതാണ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്.

കഴിഞ്ഞ മാസം 29നാണ് സുചിത്രയുടെ മരണം. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസമാണ് ​ 19 വയസ് മാത്രം പ്രായമുള്ള സുചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിനു പിന്നാലെ ഭര്‍തൃവീട്ടില്‍ സുചിത്ര കടുത്ത പീഡനമാണ് നേരിടേണ്ടിവന്നിരുന്നുവെന്നു സുചിത്രയുടെ മാതാപിതാക്കളായ സുനിലും സുനിതയും ആരോപിക്കുന്നു. സൈനികനാണ് സുചിത്രയുടെ ഭർത്താവ് വിഷ്ണു.

read also: ചാരക്കേസില്‍ എല്ലാം ചെയ്തത് ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ട്: സിബി മാത്യൂസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്ത്രീധനമായി 51 പവനും സ്കൂട്ടറുമായിരുന്നു സുചിത്രയുടെ വീട്ടുകാര്‍ വാഗ്ദാനം ചെയ്‌തത്. എന്നാല്‍ പിന്നീട്,​ സ്കൂട്ടര്‍ പോര കാര്‍ വേണമെന്ന വിഷ്ണുവിന്റെ ആവശ്യത്തിനും വഴങ്ങുകയും ചെയ്തു. മകളുടെ ജാതകപ്രകാരം വിവാഹത്തെപ്പറ്റി ജ്യോത്സ്യന്‍ നടത്തിയ പ്രവചനം വിശ്വസിച്ചാണ് സുനിൽ മകളുടെ വിവാഹം ചെറുപ്രായത്തിൽ തന്നെ നടത്തിയത്. ഇരുപത് വയസിന് മുമ്ബ് മകളുടെ വിവാഹം നടത്തിയില്ലെങ്കില്‍ പിന്നീട് വിവാഹത്തിന് തടസം നേരിടുമെന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം. ഇതനുസരിച്ചാണ് പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സുചിത്രയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത്

കട്ടിലില്‍ ഉണ്ടായിരുന്ന മെത്തയുടെ മുകളില്‍ പ്ലാസ്റ്റിക് സ്റ്റൂള്‍ വച്ച്‌ കയറി കുരുക്കിട്ടെന്നായിരുന്നു നിഗമനം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. മരണ ദിവസം ഇവരുടെ വീട്ടില്‍ ബന്ധുവായ ആരോ വന്നുപോയതായി സുചിത്രയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പരിശോധിച്ചുവരികയാണെന്നും സൈബര്‍ പൊലീസ് സഹായത്തോടെയുള്ള അന്വേഷണത്തിന്റെ വിവരങ്ങളും ഫോറന്‍സിക് പരിശോധനാഫലവും കൂടി പരിഗണിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button