KeralaLatest NewsNews

ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവം : എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി : എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ബിജോയ്‌, ഫൈസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Read Also : ബി.ജെ.പി- സി.പി.എം സംഘര്‍ഷം : ഗര്‍ഭിണിയടക്കം നിരവധി പേര്‍ക്ക് പരിക്ക് 

കുന്നുംപുറം സ്വദേശി കൃഷ്ണ കുമാറിന്റെ മൃതദേഹമാണ് ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. കമ്പി വടി കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button