Latest NewsNewsIndiaCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി : ടിക് ടോക് താരം അറസ്റ്റിൽ

രണ്ട് വർഷം മുൻപ് ടിക് ടോക്കിലൂടെയാണ് സമീറും പെണ്‍കുട്ടിയും തമ്മിൽ പരിചയപ്പെടുന്നത്

നാഗ്പൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ടിക് ടോക് താരം അറസ്റ്റിൽ. നാഗ്പൂർ സ്വദേശിയായ സമീർ ഖാൻ (19) ,സുഹൃത്ത് മുഹമ്മദ് സാദ്ദിഖ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വർഷം മുൻപ് ടിക് ടോക്കിലൂടെയാണ് സമീറും 17-കാരിയായ പെണ്‍കുട്ടിയും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാകുകയും നിരന്തരം ടിക് ടോക്ക് വീഡിയോകള്‍ ചെയ്യുകയും ചെയ്തിരുന്നു. വിവാഹിതരാകുമെന്ന ഉറപ്പില്‍ സ്വകാര്യ വീഡിയോകളും സമീർ ഖാൻ പകർത്തിയിരുന്നു. ഇതിനിടയിൽ പെൺകുട്ടി മറ്റൊരാളുമായി അടുപ്പത്തിലായി.

Read Also  :  ഇടത് എം.എല്‍.എമാര്‍ കാണിച്ച കോപ്രായങ്ങളെ ന്യായീകരിക്കാന്‍ മാണിയെ സര്‍ക്കാര്‍ അഴിമതിക്കാരനാക്കി: കുഞ്ഞാലിക്കുട്ടി

ഇതോടെയാണ് പെൺകുട്ടിയെ സമീറും ,സുഹൃത്തും ചേർന്ന് തട്ടിക്കൊണ്ടു പോയത്. ഇറ്റാബട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത് . തട്ടിക്കൊണ്ട് പോകലിന്റെ വീഡിയോ സമീർ ഖാൻ തന്നെയാണ് ഷൂട്ട് ചെയ്തത് . ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് പീഡനം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button