Latest NewsKeralaNews

ഇടുക്കിയെ ആശങ്കയിലാക്കി വീണ്ടും ശക്തമായ ഭൂചലനം

പീരുമേട് : ഇടുക്കിയിൽ വീണ്ടും ഭൂചലനം. രാത്രി 8.50, 9.02 സമയങ്ങളിലാണു ഭൂചലനം ഉണ്ടായത്. 8.50 ന് ഉണ്ടായ ചലനം 5 സെക്കന്‍ഡ് നീണ്ടു നിന്നു. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലകള്‍ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്.

Read Also : 24 മണിക്കൂറും നിർമ്മാണജോലി നടത്താൻ അനുമതി : കുതിരാൻ തുരങ്കപാത ഉടൻ തുറക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വള്ളക്കടവില്‍ ഉള്‍പ്പെടെ ഭൂചലനം അനുഭപ്പെട്ടു. പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, പെരുവന്താനം പ്രദേശങ്ങളില്‍ ചലനം അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ട് ഈ മേഖലയില്‍ ഇടിമിന്നല്‍ ഉണ്ടായിരുന്നു. കുമളിയിലും ശക്തമായ ഭൂചലനം ഉണ്ടായിട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലെ അളവ് നിജപ്പെടുത്തിയിയാല്‍ മാത്രമെ കൃത്യമായ ഭൂചലനത്തിന്റെ തോത് അറിയാനാകു.

shortlink

Related Articles

Post Your Comments

Related Articles


Back to top button