Latest NewsNews

എസ് വിജയന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു, കാല്‍ കസേരകൊണ്ട് അടിച്ച്‌ പൊട്ടിച്ചു, അതിക്രൂരമായ ചോദ്യം ചെയ്യൽ: മറിയം റഷീദ

രണ്ട് ദിവസത്തിന് ശേഷം എസ് വിജയന്‍ ഹോട്ടല്‍ മുറിയിലെത്തി.

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഈ കേസിലെ പ്രതി എസ് വിജയനെതിരെ ആരോപണവുമായി മറിയം റഷീദ. ഗൂഢാലോചനക്കേസിൽ പ്രതിയായ സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടു നൽകിയ ഹർജിയിലാണ് അന്ന് ചാരക്കേസില്‍ പ്രതിയായ മറിയം റഷീദയുടെ വെളിപ്പെടുത്തൽ.

എസ് വിജയന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും മറിയം റഷീദ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു. ‘തിരുവനന്തപുരത്തുനിന്നും ഉദ്ദേശിച്ച വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. വിസ കാലാവധി നീട്ടിക്കിട്ടാനായാണ് എസ് വിജയനെ കാണുന്നത്. അന്ന് രണ്ട് ദിവസം കഴിഞ്ഞ് വരാനാണ് എസ് വിജയന്‍ പറഞ്ഞത്. തിരിച്ച്‌ ഹോട്ടില്‍ മുറിയിലെത്തി. രണ്ട് ദിവസത്തിന് ശേഷം എസ് വിജയന്‍ ഹോട്ടല്‍ മുറിയിലെത്തി. തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ താന്‍ എസ് വിജയനെ അടിക്കുകയും മുറിയില്‍ നിന്ന് പുറത്തിറക്കി വിടുകയുമായിരുന്നു. അതിനെ തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്യുകയും ചാരക്കേസില്‍ കുടുക്കുകയും ചെയ്തു ‘- റഷീദ ആരോപിക്കുന്നു.

read also: നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍ക്കാരിയും മകളും ചേർന്ന് കഴുത്തറുത്ത് കൊന്നു

അറസ്റ്റ് ചെയ്തതിന് ശേഷം ഐബി ഉദ്യോഗസ്ഥര്‍ അതിക്രൂരമായ രീതിയില്‍ ചോദ്യം ചെയ്യലിന് വിധേയയാക്കിയെന്നും കാല്‍ കസേരകൊണ്ട് അടിച്ച്‌ പൊട്ടിച്ചതായും മറിയം റഷീദ ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button