Latest NewsKeralaNews

ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ടി.പി.ആര്‍ കൂടുന്നു: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് കേസുകള്‍ വര്‍ധിക്കാന്‍ ഇടവരുത്തുമെന്നും ജയശ്രീ വി. മുന്നറിയിപ്പ് നല്‍കി.

Also Read: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 210 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും: വിജയരഹസ്യം വെളിപ്പെടുത്തി എം.എ യൂസഫലി

ജില്ലയില്‍ ഡെല്‍റ്റ വകഭേദവും കണ്ടെത്തിയതിനാല്‍ വ്യക്തികള്‍ സ്വയം മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഡി.എം.ഒ പറഞ്ഞു. കഴിഞ്ഞ പത്ത് ദിവസമായി ജില്ലയില്‍ ടി.പി.ആര്‍ പത്ത് ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 27ന് 10.91 ശതമാനമായിരുന്നു ടി.പി.ആര്‍. പിന്നീട് ഇങ്ങോട്ട് ടി.പി.ആര്‍ കൂടിവരുന്ന സാഹചര്യമാണുണ്ടായത്. ജൂണ്‍ 28ന് 10.98 ശതമാനം, 29ന് 12.94 ശതമാനം, 30ന് 11.32 ശതമാനം, ജൂലൈ ഒന്നിന് 12.18 ശതമാനം, രണ്ടിന് 11.07 ശതമാനം എന്നിങ്ങനെയായിരുന്നു ടി.പി.ആര്‍. ജൂലൈ മൂന്നിന് 11.48 ശതമാനവും നാലിന് 11.99 ശതമാനവും അഞ്ചിന് 11.88 ശതമാനവുമാണ് കോഴിക്കോട് ജില്ലയിലെ ടി.പി.ആര്‍. ജൂലൈ 6ന് 12.07 ശതമാനമാണ് ടി.പി.ആര്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് ദിവസമൊഴികെ 1000ത്തിന് മുകളിലാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 1425 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ 30 ദിവസത്തിന് ശേഷമാണ് ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ 1400ന് മുകളിലെത്തുന്നത്. ജൂണ്‍ അഞ്ചിന് 1499 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button