Latest NewsNewsIndia

മുൻമന്ത്രി കൃപശങ്കർ സിംഗ് ബിജെപിയിൽ ചേർന്നു

മുംബൈ: കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കൃപശങ്കർ സിങ് ബിജെപി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് കൃപശങ്കർ സിങ് ബിജെപിയിൽ ചേർന്നത്.

Read Also: പഞ്ചാബ് വഴി പാകിസ്ഥാൻ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നു: തീവ്രവാദികൾക്ക് നേരിട്ട് പങ്ക്, പ്രധാനി ഹെറോയിൻ

2008-21 വരെ മുംബൈ കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നു കൃപശങ്കർ സിങ്. മഹാരാഷ്ട്രയിലെ എൻസിപി- കോൺഗ്രസ് സർക്കാരിൽ ആഭ്യന്തര സഹമന്ത്രി കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ തർക്കങ്ങളെ തുടർന്നാണ് കൃപശങ്കർ സിങ് കോൺഗ്രസുമായി അകന്നത്. കൃപ്ശങ്കർ സിങ് ബിജെപിയിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Read Also: കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രൂക്ഷമായ സമയത്ത് പോലും ഗംഗാ ജലത്തിൽ വൈറസിന്റെ സാന്നിദ്ധ്യമില്ല: പഠന റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button