Latest NewsIndiaNews

കോവിഡ് വാക്‌സിനെടുത്ത ശേഷം കാഴ്ചശക്തി തിരിച്ചുകിട്ടി: അവകാശവാദവുമായി 70-കാരി

തിമിരം ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒമ്പത് വര്‍ഷം മുൻപ് കാഴ്ച നഷ്ടപ്പെട്ടിരുന്നു

മുംബൈ : കോവിഡ് വാക്‌സിനെടുത്തതിന് പിന്നാലെ തന്റെ കാഴ്ചശക്തി തിരിച്ചുകിട്ടിയെന്ന അവകാശവാദവുമായി 70-കാരി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ബെന്ദേര്‍വാടി സ്വദേശി മതുരാബായിക്കാണ് കാഴ്ച തിരിച്ചുകിട്ടിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.സീ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തിമിരം ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒമ്പത് വര്‍ഷം മുൻപ് കാഴ്ച നഷ്ടപ്പെട്ടിരുന്നു. രണ്ട് കൃഷ്ണമണികളും വെള്ള നിറത്തിലാവുകയും ചെയ്തിരുന്നു. ജൂണ്‍ 26-നാണ് ഇവര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. അടുത്ത ദിവസം തന്നെ, ഒരു കണ്ണിൽ 30 മുതൽ 40 ശതമാനം വരെ കാഴ്ച തിരികെ ലഭിച്ചതായിട്ടാണ് 70-കാരി അവകാശപ്പെടുന്നത്.

Read Also  :  ശ്രീലങ്കൻ താരങ്ങൾക്കെതിരെ നടപടിയുമായി ബോർഡ്

അതേസമയം, വാക്‌സിന്‍ സ്വീകരിച്ചത് മൂലമാണോ കാഴ്ച തിരികെ ലഭിച്ചതെന്ന കാര്യത്തില്‍ യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല. കാഴ്ച തിരികെ ലഭിച്ചതും വാക്‌സിനേഷനുമായി ബന്ധമില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button