Latest NewsKeralaNewsIndia

മലയാളിയായ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിനൊരു കേന്ദ്ര മന്ത്രിയെ കൂടി നൽകി മോദി സർക്കാർ

ന്യൂഡല്‍ഹി: ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയും 25 ഓളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയും രണ്ടാം മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങി. പ്രമുഖ വ്യവസായിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറും ലിസ്റ്റിലുണ്ട്. മലയാളിയായ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിനൊരു കേന്ദ്ര മന്ത്രിയെ കൂടി നൽകിയിരിക്കുകയാണ് മോദി സർക്കാർ.

Also Read:ഹെയ്തി പ്രസിഡന്റ് വെടിയേറ്റ് മരിച്ചു: ഭാര്യ പരിക്കുകളോടെ ആശുപത്രിയിൽ

കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗം ആണ് രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എന്‍ഡിഎ വൈസ്‌ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. വൈകീട്ട് ആറുമണിയോടെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നാല്പത്തിമൂന്ന് പേർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം, രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലേയ്ക്ക് മെട്രോമാന്‍ ഇ.ശ്രീധരനും സുരേഷ് ഗോപിയും ഉണ്ടാകുമെന്ന് സൂചന വന്നിരുന്നു. കേരളത്തില്‍ നിന്നുളള നേതാക്കളില്‍ വി. മുരളീധരന്‍ സ്വതന്ത്ര ചുമതലയുളള സഹമന്ത്രിയാകും, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിയാകും. മുന്‍പ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ശ്രീധരന്റെ പേര് പരിഗണിച്ചിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരേഷ് ഗോപിയുടെ പേര് മുന്‍പും കേന്ദ്രമന്ത്രി പദവിയിലേക്ക് പലതവണ പറഞ്ഞുകേട്ടിരുന്നു.

മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരുടെ പ്രവര്‍ത്തന മികവ് അനുസരിച്ച് ചില മന്ത്രിമാരെ ഒഴിവാക്കി. ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പടെ ഇത്തരത്തില്‍ രാജി സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനും സ്ഥാനം രാജിവെച്ചു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button