Latest NewsNewsIndiaCrime

രക്ഷപെടാൻ ശ്രമിച്ച കൊടും കുറ്റവാളിയെ വെടിവെച്ച് വീഴ്ത്തി ഉത്തർപ്രദേശ് പൊലീസ്

തലയ്ക്ക് 25,000 രൂപ പ്രഖ്യാപിച്ച കൊടും കുറ്റവാളിയാണ് സുബൈർ

ലക്‌നൗ : രഹസ്യ താവളത്തിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച കൊടും കുറ്റവാളിയെ വെടിവെച്ച് വീഴ്ത്തി ഉത്തർപ്രദേശ് പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുബൈറിനെയാണ് വെടിവെച്ച് കീഴ്‌പ്പെടുത്തിയത്.

രാംപൂരിലായിരുന്നു സംഭവം നടന്നത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രാംപൂരിലെ സുബൈറിന്റെ ഒളിത്താവളത്തിൽ എത്തിയത്. താവളം വളഞ്ഞ പോലീസ് ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച സുബൈർ പോലീസുകാരെ ആക്രമിച്ചു. തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് ഇയാളെ പോലീസ് വെടിവെച്ച് വീഴ്ത്തിയത്.

Read Also  : ഇന്ത്യൻ സേനയുടെ വൻ വിജയം: കശ്മീരികളെ കൊന്നൊടുക്കിയിരുന്ന തീവ്രവാദി, ഹിസ്ബുൾ കമാൻഡർ ഉബൈദിനെ കൊലപ്പെടുത്തി സേന

പരിക്കേറ്റ സുബൈർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ ജയിലിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് 25,000 രൂപ പ്രഖ്യാപിച്ച കൊടും കുറ്റവാളിയാണ് സുബൈർ. ഇയാൾക്കെതിരെ യുപിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായിബി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button