KeralaLatest NewsNews

അഞ്ചു വയസുകാരി കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ : അമ്മ കസ്റ്റഡിയിൽ

കോഴിക്കോട് : അഞ്ചു വയസുകാരിയെ കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ കണ്ടെത്തി. പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ ആയിശ റഹ്നയാണ് മരിച്ചത്. സംഭവത്തിൽ അമ്മ സമീറയെ കസ്റ്റഡിയിലെടുത്തു. അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് നാട്ടുകാർ പറയുന്നു.

Read Also : വാട്‌സാപ്പ് വഴി പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ 

ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുകിയതിന്റെ പാടുണ്ടായിരുന്നതിനെ തുടർന്ന് നാട്ടുകാർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേപ്പൂർ സ്വദേശികളായ കുടുംബം ചാമുണ്ഡിവളപ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button