Latest NewsNewsInternational

ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം, 500 മീറ്ററില്‍ കൂടുതല്‍ ഉയരം പാടില്ലെന്ന് പുതിയ നിയമം

ബീജിങ്: ചൈനയില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തു. പുതിയ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ 500 മീറ്ററില്‍ കൂടുതല്‍ ഉയരം പാടില്ലെന്നാണ് പുതിയ നിയമം. സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

Read Also : കേരളത്തിലെ പ്രമുഖ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തും ഹണിട്രാപ്പും : കെണിയില്‍ വീണത് നിരവധി പ്രവാസികള്‍

ചൈനയിലെ നിര്‍മാണ നിയന്ത്രണ ഏജന്‍സിയായ നാഷണല്‍ ഡവലപ്മെന്റ് ആന്റ് റിഫോം കമ്മീഷനാണ് പുതിയ കെട്ടിടങ്ങളുടെ പരമാവധി ഉയരം 500 മീറ്ററായി നിജപ്പടുത്തിയത്. 250 മീറ്ററില്‍ കൂടുതല്‍ ഉയരമുളള കെട്ടിടങ്ങള്‍ പ്രത്യേക പരിശോധനക്ക് വിധേയമാക്കും. 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ തീപിടിത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാമാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരും.

ചൈനയിലെ ഷെന്‍ഷെന്‍ പ്രദേശത്തെ 72 നില കെട്ടിടം പെട്ടെന്ന് ഉലഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. കെട്ടിടത്തിന് അപകടമുണ്ടായേക്കുമെന്ന ഭീതിയില്‍ കെട്ടിടത്തില്‍ നിന്നു മാത്രമല്ല, അടുത്തു തെരുവുകളില്‍ നിന്നുപോലും ആളുകളെ ഒഴിപ്പിക്കേണ്ടിവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button