COVID 19Latest NewsKeralaNattuvarthaNews

കോവിഡിന് പിന്നാലെ സിക്കയും: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകൾ പരത്തുന്ന സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിൽപ്പെട്ട പത്തിലധികം പേര്‍ക്കാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊതുകുകള്‍ വഴി പടരുന്ന രോഗമായ സിക്ക വൈറസ് ബാധയ്ക്ക് ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് ഉള്ളത്. ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകൾ പരത്തുന്ന സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല.

സാധാരണക്കാരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്ത സിക്ക വൈറസ് ബാധ ഗര്‍ഭിണികളിൽ ബാധിച്ചാൽ ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ സംഭവിക്കാം. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും വൈറസ് ബാധ പകരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button