KeralaNattuvarthaLatest NewsNewsIndia

കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് നിരോധനം

മൂന്ന് കിലോ മീറ്റർ പരിധിയ്ക്കുള്ളിലാണ് നിരോധനം

കൊച്ചി : ജമ്മു വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗം നിരോധിച്ചു. മൂന്ന് കിലോ മീറ്റർ പരിധിയ്ക്കുള്ളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നാവിക ആസ്ഥാനത്തിന് പുറമേ കളമശ്ശേരിയിലെ ആയുധ ഡിപ്പോയുടേയും, ഫോർട്ട് കൊച്ചിയിലെ പരിശീലന കേന്ദ്രത്തിന്റെയും പരിസരങ്ങളിൽ ഡ്രോൺ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകളോ വിദൂര നിയന്ത്രണ സംവിധാനമുപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുവിമാനങ്ങളോ പറപ്പിക്കരുതെന്നാണ് ഉത്തരവ്.

ഉത്തരവ് ലംഘിച്ച് പറപ്പിക്കുന്ന ഡ്രോണുകൾ പിടിച്ചെടുക്കുകയോ, നശിപ്പിക്കുകയോ ചെയ്യുമെന്നും നാവിക സേന അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button