KeralaLatest NewsNews

രോഗവ്യാപനത്തില്‍ കുറവില്ല, ടിപിആര്‍ ഉയര്‍ന്നു തന്നെ: കേരളത്തെ വിട്ടൊഴിയാതെ കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ആശങ്കയായി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ കുറേ നാളുകളായി പ്രതിദിന രോഗികളുടെ എണ്ണം 10,000ത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുന്നതും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും വെല്ലുവിളിയായിരിക്കുകയാണ്.

Also Read: കൈയും കാലും വെട്ടി നഗരസഭയ്ക്ക് മുന്നില്‍ വയ്ക്കും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കും: എംഎല്‍എ പി പി ചിത്തരഞ്‌ജനു വധഭീഷണി

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12,937 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പുതുതായി 142 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 14,250 ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,509 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2534 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button