Latest NewsKeralaNewsIndia

‘മുസ്ലിം സ്ത്രീകൾ ലേലത്തിൽ’: എന്ന അടിക്കുറിപ്പിൽ ആക്ടിവിസ്റ്റുകളുടെ ചിത്രം ദുരുപയോഗം ചെയ്ത വെബ്സൈറ്റ് പോലീസ് പൂട്ടിച്ചു

ദില്ലി: ‘മുസ്ലീം സ്ത്രീകള്‍ ലേലത്തില്‍’ എന്ന കുറിപ്പോടെ പെൺകുട്ടികളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത വെബ്സൈറ്റിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ആക്റ്റിവിസ്റ്റുകളായ മുസ്ലിം വനിതകളുടെ ചിത്രങ്ങള്‍ അപകീര്‍ത്തികരമായി ഉപയോഗിച്ചതിനെതിരെയാണ് വെബ്സൈറ്റിനെതിരെ കേസെടുത്തിരിക്കുന്നത്. ഒരോ ദിവസവും ഓരോ മുസ്ലീം സ്ത്രീയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത ശേഷം വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരോട് ലേലം വിളിക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു വെബ്സൈറ്റിന്‍റെ രീതിയെന്ന് പോലീസ് പറയുന്നു.

Also Read:യുപിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത് ബിജെപി സര്‍ക്കാര്‍ തന്നെ : സര്‍വേ ഫലം

സാമൂഹിക പ്രശ്നങ്ങളിൽ പ്രതികരിച്ചിരുന്ന, സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്ന മുസ്ലീം വനിതകളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. ഇവരുടെ ഇരകളിൽ ഏറെയും വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

ജൂലൈ നാല് മുതലാണ് ഈ വെബ്സൈറ്റിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ട്വിറ്ററിലൂടെ പുറത്തുവരുന്നത്. ശേഷം സൈബര്‍ സെല്‍ ഇടപെട്ട് പൂട്ടിക്കുകയായിരുന്നു. എത്രയും വേഗത്തിൽ തന്നെ വെബ്സൈറ്റിന്റെ നിർമ്മാതാക്കളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഡൽഹി പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button