Latest NewsNewsInternational

താലിബാനെതിരെ ആയുധമേന്തി തെരുവിലിറങ്ങി അഫ്ഗാനിലെ വനിതകള്‍: സ്ത്രീമുന്നേറ്റത്തെ പുച്ഛിച്ച് തള്ളി താലിബാൻ

കാബൂള്‍: രാജ്യത്ത് താലിബാന്റെ ഭരണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍. നിലവിലെ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് ആയുധങ്ങളും തോക്കുകളുമേന്തിയാണ് മധ്യഖോര്‍ പ്രവശ്യയിലെ സ്ത്രീകള്‍ താലിബാന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വടക്കൻ, മധ്യ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

താലിബാൻ രാജ്യവ്യാപകമായി മികച്ച നേട്ടങ്ങൾ കൈവരിച്ചതിനെ തുടർന്ന് ധിക്കാരം കാണിക്കുകയാണെന്നും താലിബാന്‍ അധികാരത്തില്‍ വന്നാല്‍ ശരിയത്ത് നിയമമായിരിക്കും രാജ്യത്ത് നടപ്പിലാക്കുകയെന്നും സ്ത്രീകൾ ചൂണ്ടിക്കാണിക്കുന്നു. പൂര്‍വകാല സമാനമായി സ്ത്രീസമൂഹം സ്വാതന്ത്യമില്ലാത്തവരായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയാണ് സ്ത്രീകൾ വരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.

Also Read:അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനൽ പോരാട്ടം നാളെ

നൂറുകണക്കിന് സ്ത്രീകൾ ആണ് തോക്ക് ചൂണ്ടി താലിബാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി രംഗത്തെത്തിയത്. തീവ്രവാദികളിൽ നിന്നുള്ള അപ്രതീക്ഷിത ഭീഷണി നിലനിൽക്കുന്ന സമയത്ത് പോലും താലിബാൻ ഭരണം തങ്ങൾക്കും കുടുംബങ്ങൾക്കും ആപത്ത് വരുത്തിവെയ്ക്കുമെന്ന ബോധ്യത്താലാണ് സ്ത്രീകൾ പൊതു പ്രകടനങ്ങൾ വരെ നടത്തുന്നത്. താലിബാൻ ഭരണം എത്രത്തോളം അവരെ ഭയപ്പെടുത്തുന്നുവെന്നതിന്റെ സൂചനയാണിത്.

‘സുരക്ഷാ സേനയെ പ്രചോദിപ്പിക്കാൻ ആഗ്രഹിക്കുന്ന ചില സ്ത്രീകൾ ഉണ്ടായിരുന്നു. എന്നാൽ കൂടുതൽ പേർ യുദ്ധക്കളത്തിലേക്ക് പോകാൻ തയ്യാറായിരുന്നു. അതിൽ ഞാൻ ഉൾപ്പെടുന്നു. ഞാനും മറ്റ് ചില സ്ത്രീകളും ഒരു മാസം മുമ്പ് ഗവർണറോട് പറഞ്ഞിരുന്നു, ഞങ്ങൾ പോയി യുദ്ധം ചെയ്യാൻ തയ്യാറാണ്’, ഘോറിലെ വനിതാ ഡയറക്ടറേറ്റിന്റെ തലവനും പ്രതിഷേധമാർച്ച് സംഘടിപ്പിക്കുകയും ചെയ്ത ഹലിമ പാരസ്തിഷ് പറഞ്ഞു.

Also Read:ഡിവൈഎഫ്ഐ ക്കാരനോട് പരിചയം പാടില്ല, പെൺകുട്ടികളുടെ ഉടുപ്പിൻ്റെ കുടുക്ക് പൊട്ടിക്കുന്ന സഖാക്കളെ നിയന്ത്രിക്കണം: രാഹുൽ

സര്‍ക്കാര്‍ അനുവദിച്ചാല്‍ താലീബാനെ നേരിടാന്‍ സ്ത്രീകള്‍ക്ക് ആയുധപരീശിലനം നല്‍കാന്‍ തയാറാണെന്ന് ഘോര്‍ പ്രവിശ്യാ ഗവര്‍ണര്‍ അബ്ദുല്‍സാഹിര്‍ ഫൈസാദ പ്രതികരിച്ചു. 20 വർഷങ്ങൾക്ക് മുമ്പ് താലിബാൻ വിരുദ്ധ ശക്തികേന്ദ്രമായിരുന്ന വടക്കൻ ബഡാക്ഷൻ പ്രവിശ്യ പോലുള്ള സ്ഥലങ്ങൾ ഉൾപ്പെടെ ഡസൻ കണക്കിന് ജില്ലകൾ ഏറ്റെടുത്ത് താലിബാൻ ഗ്രാമീണ അഫ്ഗാനിസ്ഥാനിലുടനീളം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതോടെയാണ് താലിബാന്‍ രാജ്യത്ത് വീണ്ടും പിടിമുറുക്കിയത്.

സ്ത്രീമുന്നേറ്റത്തിനെതിരെ താലിബാൻ രംഗത്തുവന്നു. സ്ത്രീകള്‍ നിസ്സഹായരാണെന്നും സൈന്യത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നതെന്നും ഇതിനെ തങ്ങൾ പുച്ഛിച്ച് തള്ളുകയാണെന്നുമാണ് താലിബാൻ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button