NewsDevotional

കണ്ടകശനിയിൽ നിന്ന് രക്ഷ നേടാൻ പരിഹാര മാർഗ്ഗങ്ങൾ

കണ്ടക ശനികാലം രണ്ടര വര്‍ഷമാണ്‌ . ഒരാള്‍ ജനിച്ച നക്ഷത്രം ഏതു കൂറിലാണോ അതാണ് അയാളുടെ ജന്മക്കൂര്‍. ചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിൻ്റെ കണ്ടക രാശി ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശനി എന്ന് പറയുന്നു.

ശനിദോഷക്കാലത്ത്‌ എല്ലാവര്‍ക്കും ഒരേ അനുഭവങ്ങളല്ല ഉണ്ടാകുന്നത്‌. ദശാപഹാരങ്ങളുടെ ഗുണദോഷങ്ങള്‍ അനുസരിച്ച്‌ ദോഷഫലങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. നല്ല ദശാപഹാര കാലങ്ങളില്‍ ദോഷഫലങ്ങള്‍ ഉണ്ടാകില്ല. അതുപോലെ ബാല്യകാലത്തും വാര്‍ദ്ധക്യകാലത്തും വരുന്ന ഏഴരശശനിയേക്കാള്‍ കൂടുതല്‍ ദുഃഖം തരുന്നത്‌ യൗവ്വനകാലത്തുവരുന്ന ഏഴര ശനിയാണ്‌.

ശനിദോഷ പരിഹാര മാർഗ്ഗങ്ങൾ :

മന്ത്രജപം

ശനിദോഷമുള്ളവർ ശനീശ്വര മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

എള്ളുതിരി വഴിപാട്

അയ്യപ്പ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് എള്ളുതിരി സമർപ്പണം. മൺചിരാതിൽ എള്ളെണ്ണ ഒഴിച്ച് എള്ള് കൊണ്ട് കിഴികെട്ടി തിരി കത്തിക്കുന്ന വഴിപാടാണിത്.

അയ്യപ്പ ക്ഷേത്ര ദർശനം

ശനി അനിഷ്ട സ്ഥാനത്ത് വരുന്ന എല്ലാ നക്ഷത്രക്കാരും മണ്ഡലകാലത്ത് വൃതാനുഷ്ടാനത്തോടെ ശബരിമല ദര്‍ശനം നടത്തുന്നത് അതീവ ഗുണപ്രദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button