KeralaLatest NewsNews

കേരളത്തിൽ വാക്‌സിന്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് കിട്ടിയിട്ടും മുതിര്‍ന്നവര്‍ക്ക് ലഭിക്കാത്ത അവസ്ഥ: കെ.സുരേന്ദ്രൻ

കേന്ദ്ര സംഘം കേരളത്തിലെത്തി തൃപ്തി അറിയിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്

കൊല്ലം : നരേന്ദ്രമോദി സർക്കാർ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകിയിട്ടും സംസ്ഥാന സർക്കാർ വാക്സിൻ വിതരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡി.വൈ.എഫ്‌.ഐക്കാര്‍ക്ക് വാക്സിൻ കിട്ടിയിട്ടും മുതിർന്ന പൗരൻമാർക്ക് കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. യുപിയിൽ യോഗി ആദിത്യനാഥിൻ്റെ സർക്കാർ വീടുകളിലെത്തി വാക്സിൻ നൽകുന്നു. ഈ വർഷം അവസാനത്തോടെ സമ്പൂർണമായ വാക്സിനേഷൻ നടത്താൻ യുപിക്ക് സാധിക്കും. കേരളത്തിൽ വാക്സിനേഷൻ്റെ കാര്യത്തിൽ സർവ്വത്ര സ്വജനപക്ഷപാദിത്വമാണെന്നും കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Read Also  :   ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ്

കേന്ദ്ര സംഘം കേരളത്തിലെത്തി തൃപ്തി അറിയിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. എന്തിനാണ് കേരളത്തിന് നല്ല സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത്? മരണനിരക്ക് കൂടുന്നതിനോ? അതോ മരണനിരക്ക് മറച്ചുവെക്കുന്നതിനോ? കോവിഡിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ സംസ്ഥാനത്തിൻ്റെ അലംഭാവം കാരണമാണ് കേന്ദ്രസംഘം കേരളത്തിലെത്തേണ്ടി വന്നത്. കേന്ദ്ര സർക്കാർ നൽകുന്ന സഹായം ഇടത് സർക്കാർ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നില്ല. വാക്സിൻ ചാലഞ്ചിലൂടെ കിട്ടിയ പണം എന്തു ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കണം. കോവിഡിൽ സമ്പദ്ഘടന തകർന്നതിന് എന്ത് ബദലാണ് സർക്കാരിനുള്ളത്? എല്ലാമേഖലകളും തകർന്ന് തരിപ്പണമായിട്ടും ഏതെങ്കിലും മേഖലയ്ക്ക് എന്തെങ്കിലും പാക്കേജ് നൽകാൻ സർക്കാർ തയ്യാറാവുന്നില്ല. മത്സ്യതൊഴിലാളികളും കശുവണ്ടി തൊഴിലാളികളും അടക്കം എല്ലാവരും ദുരിതത്തിലാണ്.

Read Also  :  ട്രാൻസ് യുവതികൾ പെണ്ണാണോ? ശീഖണ്ഡി എന്ന പദം ഉപയോഗിക്കാമോ: നടൻ സാബുവിനും ഇൻസെൽ ആളുകൾക്കുമെതിരെ നിയമ നടപടി

കൊട്ടേഷൻ സംഘങ്ങൾക്കും സ്വർണ്ണക്കള്ളക്കടത്തുകാർക്കും സഹായം നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. സ്ത്രീ പീഡകരെ സംരക്ഷിക്കുകയാണ് പിണറായി സർക്കാർ. ഉന്നാവിലെയും കത്വയിലെയും പീഡനത്തിൽ മെഴുക് തിരി കത്തിച്ച ഡിവൈഎഫ് കേരളത്തിൽ പീഡനങ്ങൾ നടത്താൻ മത്സരിക്കുകയാണ്. കിറ്റെക്സില്ലെങ്കിലെന്താ കിറ്റുമതി എന്നാണ് സർക്കാർ ലൈൻ. കിറ്റെക്സ് കേരളം വിടും എന്ന് പറയുമ്പോഴേക്കും അവരുടെ ഓഹരി വിപണി ഉയർന്നു. വി.ഡി സതീശൻ സർക്കാരിനെ പിന്തുണയ്ക്കുന്നത് പണ്ട് പിണറായി രക്ഷിച്ച കടപ്പാട് കൊണ്ടാണ്.

Read Also  :   മൂന്ന് ലങ്കൻ താരങ്ങൾക്ക് കൂടി കോവിഡ്: പരമ്പരയിൽ വീണ്ടും മാറ്റം

സർക്കാരിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണ്. ജയിലിലെത്തി അധികൃതർ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ പേടിപ്പിക്കുന്നു. വി.മുരളീധരനും ബിജെപി നേതാക്കൾക്കുമെതിരെ മൊഴി കൊടുക്കാൻ പ്രേരിപ്പിക്കുന്നു. മോദി സർക്കാർ കൊണ്ടുവന്ന സഹകരണ മന്ത്രാലയത്തെ എന്തിനാണ് സിപിഎം ഇങ്ങനെ ഭയക്കുന്നത്? കേന്ദ്ര സഹകരണ മന്ത്രാലയത്തിനെതിരെ പ്രമേയം കൊണ്ടുവരുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ അധ്യക്ഷൻ വി.ബി ഗോപകുമാർ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡൻ്റ് കെ.സോമൻ, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button