KeralaLatest NewsNews

നടക്കുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിതനീക്കം: കിറ്റെക്‌സ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്

തിരുവനന്തപുരം : കിറ്റെക്സ് വ്യവസായ ഗ്രൂപ്പ് കേരളത്തിൽ നിന്നും തെലങ്കാനയിലേക്ക് ചുവടുവയ്ക്കുകയാണ്. കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമാണെന്നും ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്സ് തെലങ്കാനയില്‍ രംഗപ്രവേശംചെയ്യുമെന്നും തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളത്തിൽ താൻ നേരിടുന്ന പ്രശ്നങ്ങൾ സാബു വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേരളത്തെ അപമാനിക്കാനുള്ള ആസൂത്രീതനീക്കമാണ് കിറ്റെക്‌സ് സംഭവത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പരാതി വന്നാല്‍ സ്വാഭാവികമായി പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനെ വേട്ടയാടലായി കാണേണ്ടതില്ല. ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാണിച്ച്‌ സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

read also: കൊച്ചി-ലക്ഷദ്വീപ് എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ടു: സംഭവം ലാൻഡിങ്ങിനിടയിൽ

‘വസ്തുതകള്‍ക്ക് നിരക്കാത്തെ വാദങ്ങളാണ് സംസ്ഥാനത്തിന് നേരെ ഉയര്‍ന്നത്. കേരളമെന്ന സംസ്ഥാനം നിക്ഷേപത്തിന് അനുകൂലമല്ലെന്ന വാദം, നാടും വ്യവസായികളും പണ്ടേ പൂര്‍ണമായി നിരാകരിച്ചതാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന വാദം ഉയര്‍ത്തുമ്ബോള്‍ അത് കേരളത്തിന് എതിരായിട്ടുള്ള വാദമായിട്ട് മാത്രമായാണ് കാണുന്നത്. കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിതനീക്കമായിട്ട് മാത്രമേ അതിനെ കണക്കിലെടുക്കൂ. ദേശീയതലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗ് പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്.

സൂചികയിലെ പ്രധാനവിഷയം വ്യവസായവികസനമാണ്. നീതി ആയോഗിന്റെ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാമതും മെച്ചപ്പെട്ട നിക്ഷേപ സൗഹൃദ വിഭാഗത്തില്‍ നാലാമതുമാണ് കേരളം. ഇതൊന്നും ആര്‍ക്കും മറച്ചു വയ്ക്കാന്‍ സാധിക്കില്ല. വസ്തുതകളാണ്. ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാണിച്ച്‌ സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. ആ നീക്കങ്ങള്‍ നാടിന്റെ മുന്നോട്ട് പോക്കിനെ തകര്‍ക്കാനുള്ള ശ്രമങ്ങളായാട്ട്് കാണും. നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതി വന്നാല്‍ സ്വാഭാവികമായി പരിശോധന നടത്തും. വേട്ടയാടലായി അതിനെ കാണേണ്ടതില്ല. ആരെയും വേട്ടയാടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കേരളത്തെ വ്യവസായങ്ങള്‍ കൂടുതല്‍ സൗഹൃദമാക്കാന്‍ നടപടികള്‍ സ്വീകരിച്ച്‌ മുന്നോട്ട് പോകും.’ – മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button