Latest NewsKeralaIndia

സുരേന്ദ്രന്റെയും ചെന്നിത്തലയുടെയും പേര് പറയാന്‍ പീഡനം, ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സരിത്ത്, മൊഴിയെടുക്കും

ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന് സരിത്ത് കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. ഈ മൊഴി കസ്റ്റംസ് നിര്‍ബന്ധിച്ചു പറയിച്ചതാണെന്ന് പറയണമെന്നും സമ്മര്‍ദ്ദം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സരിത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസില്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ പേര് പറയാന്‍ ജയില്‍ അധികൃതരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്നാണ് സരിത്തും അമ്മയും നല്‍കിയ പരാതിയില്‍ പറയുന്നത്. ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേര് പറയാന്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സരിത്ത് പറഞ്ഞത്.

സരിത്ത് എന്‍.ഐ.എ കോടതിയിലും സരിത്തിന്റെ അമ്മ കസ്റ്റംസിനുമാണ് പരാതി നല്‍കിയത്. ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന് സരിത്ത് കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. ഈ മൊഴി കസ്റ്റംസ് നിര്‍ബന്ധിച്ചു പറയിച്ചതാണെന്ന് പറയണമെന്നും ജയില്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സരിത്ത് പരാതിയില്‍ പറയുന്നു.

സരിത്തിനെ ഇന്ന് കൊച്ചി എന്‍.ഐ.എ കോടതിയില്‍ ംേനേരിട്ട് ഹാജരാക്കും. ജയില്‍ അധികൃതരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് സരിത്ത് അമ്മയോടും സഹോദരിയോടുമാണ് പറഞ്ഞത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതുപ്രകാരം സരിത്തിന്റെ മൊഴിയെടുക്കുന്നതിനാണ് കോടതി പ്രത്യേക സിറ്റിംഗ് നടത്തിയിരിക്കുന്നത്. സരിത്തിന് ശാരീരിക, മാനസിക പീഡനമുണ്ടാകരുതെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശ, നല്‍കി.

കഴിഞ്ഞ ദിവസം റിമാന്‍ഡ് പുതുക്കുന്നതിനായി ഓണ്‍ലൈന്‍ വഴി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു സരിത്തിന്റെ പരാതി. മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി പറയാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button