Latest NewsKeralaNews

തെലങ്കാനയ്ക്ക് കിറ്റെക്സിലൂടെ 1000 കോടി രൂപയുടെ ധനസഹായം എത്തിച്ചുനൽകിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ: ശ്രീജിത്ത് പണിക്കർ

കേരള സർക്കാരിനെ ട്രോളുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

തിരുവനന്തപുരം : കിറ്റെക്സ് വ്യവസായ ഗ്രൂപ്പ് കേരളത്തിൽ നിന്നും തെലങ്കാനയിലേക്ക് ചുവടുവയ്ക്കുകയാണ്. കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമാണെന്നും ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്സ് തെലങ്കാനയില്‍ രംഗപ്രവേശംചെയ്യുമെന്നും തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളത്തിൽ താൻ നേരിടുന്ന പ്രശ്നങ്ങൾ സാബു വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ കേരള സർക്കാരിനെ ട്രോളുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

‘കോവിഡ് കെടുതിയിൽ കഷ്ടപ്പെടുന്ന തെലങ്കാനയ്ക്ക് കിറ്റെക്സിലൂടെ 1000 കോടി രൂപയുടെ ധനസഹായം എത്തിച്ചുനൽകിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ’- എന്നാണു ശ്രീജിത്ത് സമൂഹമാധ്യമത്തിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button