COVID 19KeralaNattuvarthaLatest NewsNewsIndia

കോവിഡ് നിർദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണം: സംസ്ഥാനങ്ങളോട് ഉത്തരവിട്ട് കേന്ദ്രം

ഡൽഹി ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്

ഡൽഹി: കോവിഡ് പ്രതിരോധ നിർദേശങ്ങളും, നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധത്തിനായി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ഡൽഹി ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഉടനടി നടപ്പാക്കേണ്ട കോവിഡ് നിയന്ത്രണ നടപടികളെപ്പറ്റി ഉത്തരവ് പുറപ്പെടുവിച്ചെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞാലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിച്ച് കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

അമ്മയുടെ ഹൃദയവും വൃക്കയും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച്‌ മകൻ: കൊലപാതകത്തില്‍ ശിക്ഷ വിധിച്ച് കോടതി

പ്രാഥമിക പ്രതിരോധ മാർഗ്ഗങ്ങളായ മാസ്ക് ധരിക്കൽ, അകലം പാലിക്കൽ, ശുചിത്വം പാലിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കൽ തുടങ്ങിയവയും, വർക്ക് ഫ്രം ഹോം, ജോലിയുടെയും ബിസിനസിന്റെയും സമയം ക്രമീകരിക്കൽ, തുടങ്ങിയ കാര്യങ്ങളാണു കേന്ദ്രത്തിന്റെ മാർഗ നിർദേശങ്ങളിലുള്ളത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോ ഇളവുവരുത്തുന്നതിനോ ഉള്ള തീരുമാനം കോവിഡ് സാഹചര്യം വിലയിരുത്തി മാത്രമാകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും കത്ത് നൽകിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button