Latest NewsNewsIndia

കോവിഡ് വ്യാപനം: ലോക്ക് ഡൗൺ നീട്ടി ഈ സംസ്ഥാനം

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 19 വരെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് വീണ്ടും ലോക്ക് ഡൗൺ നീട്ടിയത്.

Read Also: അർദ്ധരാത്രി പടക്കം പൊട്ടിച്ചാൽ ഒരു ലക്ഷം രൂപ പിഴ: ശബ്ദമലിനീകരണത്തിനെരെ കർശന നിയമവുമായി സർക്കാർ

റെസ്റ്റോറന്റുകൾ, ടീ ഷോപ്പ്, ബേക്കറികൾ, വഴിയോര ഭക്ഷണശാലകൾ എന്നിവ രാത്രി ഒൻപതുമണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്താമെന്നും അധികൃതർ വ്യക്തമാക്കി. സാമൂഹ്യ അകലം, സാനിറ്റൈസിങ്ങ് തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുവേണം കച്ചവടം നടത്തേണ്ടതെന്നാണ് നിർദ്ദേശം. എ.സി സൗകര്യമുള്ള ഷോപ്പുകളിൽ വെന്റിലേഷൻ സൗകര്യവും ഉണ്ടായിരിക്കണം.

വിവാഹങ്ങൾക്ക് 50 പേർക്ക് മാത്രം പങ്കെടുക്കാം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. സ്‌കൂളുകൾ, കോളേജുകൾ, ബാറുകൾ, തിയേറ്ററുകൾ, സ്വിമ്മിങ്ങ് പൂളുകൾ, മൃഗശാലകൾ എന്നിവ തുറക്കില്ല. സാംസ്‌കാരിക രാഷ്ട്രീയ പരിപാടികൾ നടത്താനും അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ ആരംഭിക്കാനും അനുമതിയില്ല.

Read Also: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ച :  ജി സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button