Latest NewsIndia

കാശ്മീരിൽ പോലീസുകാർ ഉൾപ്പെടെ 11 സർക്കാർ ഉദ്യോഗസ്ഥർക്ക് ഭീകര ബന്ധം കണ്ടെത്തി : ജോലിയിൽ നിന്ന് പുറത്താക്കി അധികൃതർ

രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്ദ് സലാഹുദ്ദീന്റെ മക്കള്‍, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചവര്‍ എന്നിവരെയാണ് ഭീകരബന്ധത്തെ തുടര്‍ന്ന് പിരിച്ചുവിട്ടത്.

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയത്. ഇവരെ എല്ലാവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു കാശ്മീര്‍ ഭരണകൂടം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് നടപടി പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു. രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്ദ് സലാഹുദ്ദീന്റെ മക്കള്‍, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചവര്‍ എന്നിവരെയാണ് ഭീകരബന്ധത്തെ തുടര്‍ന്ന് പിരിച്ചുവിട്ടത്.

സയ്ദ് സലാഹുദ്ദീന്റെ മക്കളായ സയ്ദ് ഷാഖീല്‍, ഷാഹിദ് യൂസുഫ് എന്നിവരാണ് പിരിച്ചുവിട്ടവരിലെ പ്രധാനികള്‍. ഇവരില്‍ ഒരാള്‍ വിദ്യാഭ്യാസ വകുപ്പിലും മറ്റൊരാള്‍ സ്‌കിംസിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button