KeralaNattuvarthaLatest NewsNews

ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലും കൃത്രിമ തെളിവുണ്ടാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ഐഷ സുല്‍ത്താന

വിഷയവുമായി ബന്ധപ്പെട്ട് ഐഷയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും

കൊച്ചി: കൊച്ചി: തന്‍റെ ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലും കൃത്രിമ തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പൊലീസ് ശ്രമിക്കുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താന. ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലും ഉള്ള വസ്തുതകൾ അതേപടി തിരിച്ചു വേണമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെട്ടു.

നേരത്തെ രാജ്യദ്രോഹക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെ കവരത്തി പോലീസ് ഐഷ സുല്‍ത്താനയുടെ കാക്കനാടുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പരിശോധനയ്ക്കായി ഐഷയുടെ ഫോണും, ലാപ് ടോപ്പും പോലീസ് പിടിച്ചെടുത്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഐഷയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

അതേസമയം, തന്നെ ബുദ്ധിമുട്ടിക്കാനാണ് പോലീസിന്റെ ചോദ്യം ചെയ്യലും പരിശോധനയുമെന്നും ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും ഐഷ സുൽത്താന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button