KeralaNattuvarthaLatest NewsNews

കർക്കടകമാസ പൂജ: ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുക വെർച്വൽ ക്യൂ ബുക്കിംഗ് വഴി

രണ്ട് ഡോസ് കൊവിഡ് വാക്‌സീനെടുത്തവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ട

പത്തനംതിട്ട: ശബരിമലയിൽ കർക്കിടക മാസ പൂജയ്ക്ക് പ്രതിദിനം 5000 പേരെ അനുവദിക്കും. വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കുക. 48 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

രണ്ട് ഡോസ് കൊവിഡ് വാക്‌സീനെടുത്തവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ടെന്നും നിലക്കലിൽ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്ച വൈകിട്ടാണ് കർക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കുന്നത്. 21 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button