Latest NewsUAEKeralaIndiaNewsInternationalGulf

അപകടങ്ങൾ പെരുകുന്നു, ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് തടവും പിഴയും: കർശന മുന്നറിയിപ്പുമായി യു.എ.ഇ

ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിൽ നിന്ന്​ എല്ലാവരും വിട്ടുനിൽക്കണം

ദുബൈ: ലൈസൻസില്ലാതെ വാഹനമോടിച്ച് അപകട സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി യു.എ.ഇ. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് തടവും പിഴയും നൽകുമെന്നാണ് അധികൃതരുടെ താക്കീത്​. ഇതിനായി ദുബൈയിലും അബൂദബിയിലും കർശന പരിശോധന നടത്താനും തീരുമാനമായി.

മൂന്നുമാസം വരെ തടവോ 50,000ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നതോ ആയ ശിക്ഷയായിരിക്കും ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് ലഭിക്കുക.​ പ​ബ്ലിക്​ പ്രോസിക്യൂട്ടർ ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം വ്യക്തമാക്കിയത്. ലൈസൻസിൽ ഉൾപ്പെടാത്ത വാഹനം ഓടിച്ചാലും സമാനമായ പിഴ തന്നെ ലഭിക്കും.

ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിൽ നിന്ന്​ എല്ലാവരും വിട്ടുനിൽക്കണമെന്നും പ​ബ്ലിക്​ പ്രോസിക്യൂട്ടർ ട്വീറ്റിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button