Latest NewsNewsIndia

പവര്‍കട്ടുണ്ടാവില്ല, സൗജന്യ വൈദ്യുതി: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍

ബിജെപിയും കോണ്‍ഗ്രസ്സും അധികാരത്തിലെത്താനുള്ള ശ്രമം നടത്തുകയാണ് ചെയ്യുന്നതെന്നും വികസനം അവരുടെ അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു

ദെഹ്‌റാദൂണ്‍ : അടുത്ത വർഷം നടക്കുന്ന ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഡൽഹി പോലെ ഉത്തരാഖണ്ഡിൽ നമ്മുടെ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ 300 യൂണിറ്റ് വരെ വൈദ്യുതി ഓരോ കുടുംബത്തിനും സൗജന്യമായി നൽകും. പഴയ ബില്ലുകൾ എഴുതിത്തള്ളും. പവർകട്ട് ഉണ്ടാകില്ല. ഉത്തരാഖണ്ഡിലെ കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  ഫൈനലില്‍ മെസി കളിച്ചത് പരിക്കുമായിട്ട്: വെളിപ്പെടുത്തി കോച്ച്

ബിജെപിയും കോണ്‍ഗ്രസ്സും അധികാരത്തിലെത്താനുള്ള ശ്രമം നടത്തുകയാണ് ചെയ്യുന്നതെന്നും വികസനം അവരുടെ അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ വോട്ടര്‍മാര്‍ ഡല്‍ഹി സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തണം. ബിജെപിയും കോണ്‍ഗ്രസ്സും ചേർന്ന് ഉത്തരാഖണ്ഡിന് നശിപ്പിക്കുകയാണ്. ഈ രണ്ട് പാർട്ടികൾക്കിടയിൽ കിടന്ന് ഉത്തരാഖണ്ഡിലെ ജനങ്ങൾ 20 വർഷമായി ബുദ്ധിമുട്ടുകയാണെന്നും  അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ സംസ്ഥാന തലസ്ഥാനത്ത് എത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button