NattuvarthaLatest NewsKeralaNewsIndia

വാരിയൻ കുന്നനെ സ്വാതന്ത്ര്യസമര സേനാനിയാക്കി ചിത്രീകരിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്

മലപ്പുറം: ഹിന്ദു വംശഹത്യ നടത്തിയ വാരിയന്‍കുന്നനെ പുകഴ്ത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് രംഗത്ത്. വാരിയൻകുന്നന്‍ നടത്തിയ ഉജ്ജ്വല പോരാട്ടത്തെ വര്‍ഗീയ കലാപമാക്കി മാറ്റിത്തീര്‍ക്കാനുള്ള ശ്രമം തെറ്റാണെന്ന് പറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെ മുഹമ്മദ്‌ റിയാസ് പറഞ്ഞത്.

Also Read:പ്രസവവേദന വരുമ്പോൾ എങ്ങനെ സെക്സിൽ ഏർപ്പെടാം: ഇസ്ലാം മത പണ്ഡിതന്റെ പ്രഭാഷണത്തിനെതിരെ സോഷ്യൽ മീഡിയ

മലബാർ കലാപം എന്ന പേരില്‍ നടന്ന ഹിന്ദുവംശഹത്യയെ എതിർത്ത് കഴിഞ്ഞ ദിവസം സുന്നി പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പോലും രംഗത്തുവന്നിരുന്നു. എന്നിട്ടും സമസ്തയെ പോലും മറികടന്നാണ് മുഹമ്മദ്‌ റിയാസിന്റെ വിവാദ പ്രസ്താവന.

മലബാർ കലാപത്തിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യ സമര പോരാളികളായി പരിഗണിച്ച്‌ പെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാര്‍. പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ഉജ്ജ്വലമായ ഓര്‍മകളുള്ള വര്‍ത്തമാനകാലഘട്ടത്തില്‍ നമുക്ക് പോരാടാനുള്ള ഊര്‍ജ്ജം നല്‍കുന്ന മണ്ണാണ് കോട്ടക്കുന്നിലേതെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു.

അതേസമയം, മലബാര്‍ കലാപം മുസ്ലിം സമുദായത്തെ നൂറ് വര്‍ഷം പിന്നോട്ട് നയിക്കുകയാണ് ചെയ്തത്. മലബാര്‍ കലാപം നടന്ന് നൂറ് വര്‍ഷം തികയുന്ന ഘട്ടത്തിലായിരുന്നു ഈ സമസ്തയുടെ ഏറ്റു പറച്ചില്‍. എന്നിട്ടും കലാപത്തെ ന്യായീകരിക്കാനാണ് പല സംഘടനകളും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button