Latest NewsIndiaNews

ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ് : ഒരു സ്ത്രീ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

ശ്രീനഗർ : ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളിൽ എൻഐഎയുടെ റെയ്ഡ് പുരോഗമിക്കുകയാണ്. ഭീകരർക്ക് ധനസഹായം ഉൾപ്പെടെ നൽകിയെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ് .ഇന്ന് രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.

Read Also : രാജ്യത്തെ കോവിഡ് കേസുകളിൽ മൂന്നിലൊന്നും കേരളത്തില്‍ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം  

എൻഐഎയ്‌ക്കൊപ്പം ജമ്മു കശ്മീർ പോലീസിലെ സുരക്ഷാ ഉദ്യോഗസ്ഥരും സിആർപിഎഫും സംയുക്തമായാണ് വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തുന്നത്. അറസ്റ്റിലായ 36 കാരിയായ സ്ത്രീയിൽ നിന്ന് ചൈനീസ് ഗ്രനേഡുകളും 48,000 രൂപയും കണ്ടെടുത്തതായാണ് വിവരം. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാദ്ധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button