KeralaNattuvarthaLatest NewsNews

തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം: കിറ്റെക്സ് എം.ഡി. സാബു. എം. ജേക്കബ്

മുഖ്യമന്ത്രിയുടെ പരാമർശങ്ങളോട് പ്രതികരിക്കാൻ തയ്യാറല്ല

കൊച്ചി: തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം ആണെന്നും കേരളത്തിൽ നിന്ന് മടുത്ത് പിൻവാങ്ങുകയാണെന്നും വ്യക്തമാക്കി കിറ്റെക്സ് എം.ഡി. സാബു. എം. ജേക്കബ്. രണ്ടാഴ്ചയ്ക്കുള്ളിൽ തെലങ്കാനയിലെ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങളോട് പ്രതികരിക്കാൻ തയ്യാറല്ലെന്നും സാബു. എം. ജേക്കബ് വ്യക്തമാക്കി.

കോടികൾ എങ്ങനെ സമ്പാദിക്കാമെന്ന് മനസ്സിലാക്കി തന്ന കുന്നത്തുനാട് എം.എൽ.എയോട് നന്ദിയുണ്ടെന്നും കർണാടകയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button