Latest NewsIndia

ബിജെപിയെ പരാജയപ്പെടുത്താൻ വിശാല സഖ്യം ഉണ്ടാക്കണമെന്ന് ചന്ദ്രശേഖർ ആസാദ്

ബി.എസ്.പി. കേന്ദ്രസര്‍ക്കാരിനോട് ഒരു മൃദു സമീപനമാണ് സ്വീകരിക്കുന്നത്.

ന്യൂഡൽഹി: 2022 ലെ യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ വിശാല സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ശ​ക്​​ത​മാ​യ സ​ഖ്യ​മു​ണ്ടാ​ക്കാ​ന്‍ ബി.​എ​സ്.​പി ഉ​ള്‍​പ്പെ​ടെ ആ​രു​മാ​യും കൂ​ട്ടു​കൂ​ടാ​ന്‍ മ​ടി​യി​ല്ലെ​ന്നും വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​യ പി.​ടി.​ഐ​ക്ക്​ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആസാദ് പ​റ​ഞ്ഞു.

‘ഉത്തര്‍പ്രദേശിലെ യോഗിയുടെ ഭരണവാഴ്ച അവസാനിപ്പിച്ചേ മതിയാകൂ. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിവരികയാണ്.  എന്നാല്‍ ബി.എസ്.പി. കേന്ദ്രസര്‍ക്കാരിനോട് ഒരു മൃദു സമീപനമാണ് സ്വീകരിക്കുന്നത്. അന്വേഷണ ഏജന്‍സികളെ ഭയന്നാണ് ഇത്. സ്ഥാപക നേതാവായ കാന്‍ഷിറാമിന്റെ ആദര്‍ശങ്ങളൊക്കെ ബി.എസ്.പി. മറന്നിരിക്കുന്നു. ദേശീയ തലത്തില്‍ ആ പാര്‍ട്ടിയ്ക്കുണ്ടായ വ്യക്തിത്വം നഷ്ടമായിരിക്കുകയാണ്,’ ചന്ദ്രശേഖര്‍ പറഞ്ഞു.

സ്​​ഥാ​പ​ക നേ​താ​വാ​യ ക​ന്‍​ഷി​റാ​മിന്‍റെ ആ​ദ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​യാ​വ​തി​യു​ടെ ബി.​എ​സ്.​പി​ക്ക്​ വ്യ​ക്​​തി​ത്വം ന​ഷ്​​ട​മാ​യി. ബി.​എ​സ്.​പി​ക്ക്​ ബ​ദ​ലാ​ണ്​ സ​മാ​ജ്​ പാ​ര്‍​ട്ടി​യെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സു​മാ​യി അ​ക​ല്‍​ച്ച​യി​ല്ലെ​ന്നും ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ്​ വ്യ​ക്​​ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button