Latest NewsNewsIndiaInternational

‘അവര്‍ തന്ന വാഗ്ദാനങ്ങള്‍ നിറവേറ്റും’: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാൻ താല്പര്യവുമായി ജാക്കി ചാന്‍

നിലവിൽ ചൈന ഫിലിം അസോസിയേഷന്‍ന്റെ വൈസ് ചെയര്‍മാനാണ് താരം

ബെയ്ജിങ് : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം തുറന്നുപറഞ്ഞ് ഹോളിവുഡ് സൂപ്പര്‍ താരം ജാക്കി ചാന്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ അധ്യക്ഷതയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബെയ്ജിങില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ചൈന ഫിലിം അസോസിയേഷന്‍ന്റെ വൈസ് ചെയര്‍മാനാണ് താരം.

‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്കറിയാം. അവര്‍ തന്ന വാഗ്ദാനങ്ങള്‍ നിറവേറ്റും, ഉറപ്പു നല്‍കിയത് തരും. സി.പി.സി അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ജാക്കി ചാന്‍ പറഞ്ഞു. വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയായ ജാക്കി ചാൻ 2013 മുതല്‍ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് അംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button