KeralaLatest NewsNews

കിറ്റക്‌സിന് ഇത് ശുക്രദശ, ഓഹരി വില വീണ്ടു കുതിച്ചു : ഒന്നും പറയാനാകാതെ തല താഴ്ത്തി കേരളം

കൊച്ചി: കിറ്റക്‌സ് തങ്ങളുടെ തട്ടകം കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് മാറ്റിയതോടെ കമ്പനിക്ക് ശുക്രദശ. ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണ് കിറ്റക്‌സ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളം കേന്ദ്രമാക്കിയുള്ള കിറ്റക്സ് ഗാര്‍മന്റ്സ് 1000 കോടിയുടെ പ്രാഥമിക നിക്ഷേപത്തിന് തെലങ്കാന സര്‍ക്കാരുമായി ധാരണയായതോടെ, കമ്പനിയുടെ ഓഹരിമൂല്യം 18 ശതമാനത്തിലേറെ കുതിച്ചു കയറുകയായിരുന്നു. എന്‍എസ്ഇയില്‍ 168.55 രൂപയാണ് കിറ്റക്സിന്റെ ഇന്നത്തെ ഉയര്‍ന്ന നിരക്ക്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വെള്ളിയാഴ്ച 140.44 എന്ന നിലയിലാണ് ക്ലോസ് ചെയ്തതെങ്കില്‍ 150 എന്ന നിരക്കിലാണ് ഇന്ന് ട്രേഡിങ് തുടങ്ങിയത്.

Read Also : വാക്‌സിന്‍ ഇല്ല, ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ജനങ്ങള്‍

2021 മാര്‍ച്ചില്‍ കിറ്റക്സിന്റെ അറ്റ ലാഭം 49.3 ശതമാനം ഇടിഞ്ഞ് 9.73 കോടിയായി താഴ്ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 19.22 കോടിയായിരുന്നു അറ്റലാഭം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഓഹരി മൂല്യം 46 ശതമാനം കടന്നത്. 185 രൂപ വരെ എത്തിയേക്കുമെന്നാണ് ഓഹരി വിപണി വിദഗ്ദ്ധരുടെ പ്രവചനം.

 

കേരളം വിട്ട് തെലങ്കാനയില്‍ നിക്ഷേപമിറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കിറ്റെക്‌സിന്റെ ഓഹരി വന്‍ കുതിച്ചുചാട്ടം നടത്തിയത്. കേരളത്തില്‍ നിന്നും തെലുങ്കാനയുമായി ചര്‍ച്ചകള്‍ നടത്തുന്നതിനായി സ്വകാര്യ ജെറ്റില്‍ കയറുമ്പോള്‍ തന്നെ വിപണിയില്‍ കുതിപ്പുണ്ടായി. ഇന്ന് ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലും നിഫറ്റിയിലും വലിയ ഉയര്‍ച്ചയാണ് കിറ്റക്‌സ് കാണിക്കുന്നത്.

3500 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ ഹൈദരാബാദിലേക്ക് പോയതാണ് ഓഹരി വിപണിയിലെ കുതിപ്പിന് ഇടയാക്കിയത്. തെലുങ്കാന സര്‍ക്കാര്‍ അയച്ച ഫ്ളൈറ്റില്‍ ചര്‍ച്ചകള്‍ക്കായി കിറ്റക്സ് സംഘം എത്തിയപ്പോള്‍ മുതല്‍ രാജകീയ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. പ്രൈവറ്റ് ജെറ്റ് അയച്ചതിന് പിന്നാലെ വിമാനത്താവളത്തില്‍ തെലുങ്കാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരണം നല്‍കി. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തിരിച്ചു വരികയും ചെയ്തു.

സംസ്ഥാന സര്‍ക്കാറിന് കടുത്ത വിമര്‍ശനം ഉയര്‍ത്തി കൊണ്ടാണ് സാബു കേരളം വിടുന്നത്. കേരള സര്‍ക്കാറുമായി ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും സാബു വ്യക്തമാക്കി. പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്ന് ആഗ്രഹിച്ച തന്നെ കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ മൃഗത്തെ പോലെ ആട്ടിയോടിക്കുകയായിരുന്നു. മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്- സാബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button