Latest NewsKeralaNews

വിവാഹ ദിനത്തിൽ നിർധനരായ യുവതികൾക്ക് അണിയാനായി സൗജന്യ വസ്ത്രങ്ങളുമായി ഡ്രസ് ബാങ്ക്

വിവാഹ ദിവസം മാത്രം ഉപയോഗിക്കുന്ന വില പിടിപ്പുള്ള വസ്ത്രങ്ങൾ പലരും സംഭാവനയായി നൽകിയതാണ് ഡ്രസ് ബാങ്കിന്‍റെ അടിത്തറ

മലപ്പുറം : നിർധനരായ യുവതികൾക്ക് വിവാഹ ദിനത്തിൽ അണിയാനായി സൗജന്യ വസ്ത്രങ്ങളുമായി ഡ്രസ് ബാങ്ക്. മനോഹരമായ വിവാഹ വസ്ത്രങ്ങളാണ് നിർധനർക്കായി മലപ്പുറത്ത് പ്രവർത്തിക്കുന്ന ഡ്രസ് ബാങ്കിൽ ഒരിക്കിയിരിക്കുന്നത്. പെരിന്തൽമണ്ണ തൂത സ്വദേശിയായ നാസർ ആണ് മാതൃകാപരമായ ഈ ആശയത്തിന് പിന്നിൽ.

വിവാഹ ദിവസം മാത്രം ഉപയോഗിക്കുന്ന വില പിടിപ്പുള്ള വസ്ത്രങ്ങൾ പലരും സംഭാവനയായി നൽകിയതാണ്  ഡ്രസ് ബാങ്കിന്‍റെ അടിത്തറ. ഈ വസ്ത്രങ്ങളാണ് ആവശ്യാനുസരണം നിർധനരായ യുവതികൾക്ക് വിവാഹ ദിനം അണിയാനായി സൗജന്യമായി നൽകുന്നത്. വിവാഹ വസ്ത്രങ്ങളുടെ വിസ്മയിപ്പിക്കുന്ന ശേഖരമാണ് ഡ്രസ് ബാങ്കിലുള്ളത്. ഇഷ്ടപ്പെട്ട വസ്ത്രം ആവശ്യക്കാർക്ക് തന്നെ തെരഞ്ഞെടുക്കാം.

Read Also  :  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയറ്ററിലെ സീലിങ് തകര്‍ന്നു

വിവിധ ജില്ലകളിൽ നിന്നായി ഒട്ടേറെ പേരാണ്  വിവാഹ വസ്ത്രം തങ്ങളുടെ  ഡ്രസ് ബാങ്കിലേക്ക് നൽകുന്നതെന്നും നാസർ പറഞ്ഞു. ഇത്തരത്തിൽ 500ൽ പരം വസ്ത്രങ്ങൾ ഇന്ന് ഡ്രസ് ബാങ്കിലുണ്ട്. ഡ്രസ്സ് ബാങ്കിലേക്ക് വസ്ത്രം നൽകാൻ താൽപര്യമുള്ളവർ അറിയിച്ചാൽ, ഡ്രസ് ബാങ്ക് സംഘാടകർ തന്നെ നേരിട്ടെത്തി ശേഖരിക്കും. ഇതിനകം110 പെൺകുട്ടികൾക്ക് വിവാഹ വസ്ത്രം ഡ്രസ് ബാങ്കിൽ നിന്ന് നൽകികഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button