KeralaLatest NewsNews

എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സിപിഎമ്മും കിറ്റെക്‌സ് മാനേജ്‌മെന്റും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ : വി.ഡി സതീശന്‍

കടമ്പ്രയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരാതി നല്‍കിയത്

കൊച്ചി : കിറ്റെക്‌സ് കമ്പനി കേരളം വിട്ട് പോകുന്നതിൽ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കോൺഗ്രസ് ഭരിക്കുന്ന സമയത്ത് കിറ്റെക്‌സ് തമിഴ്നാട്ടിലേക്ക് പോകുമെന്ന് കമ്പനിയുടമകള്‍ പറഞ്ഞപ്പോള്‍ അന്ന് മന്ത്രിയായിരുന്ന കെ.ബാബുവിനെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം നിരവധി പ്രാവശ്യം ഇരുകൂട്ടരുമായും സംസാരിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. അത്തരം ഒരു സമീപനം ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കടമ്പ്രയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരാതി നല്‍കിയത്. അതില്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയതായി അറിവില്ല. കമ്പനി ആരോപിക്കുന്ന എല്ലാ പരിശോധനകളും നടന്നിട്ടുള്ളത് സിപിഎമ്മിന്റെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ചൈനയുടെ പതാകയും ബാനറും ഉയര്‍ത്തിക്കാണിച്ച് പട്ടാളക്കാർ: പ്രകോപനം ഉണ്ടാക്കാന്‍ ശ്രമമെന്നു വിലയിരുത്തൽ

കമ്പനി പൂട്ടിപ്പോകരുത് എന്നാണ് കോണ്‍ഗ്രസ് നിലപാട്. എങ്കിലും കിറ്റെക്‌സ് മാനേജ്‌മെന്റും സിപിഎം നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആരും കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് തീരുന്ന പ്രശ്‌നം മാത്രമാണിതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button