KeralaLatest NewsNews

കൃ​ത്യ​സ​മ​യ​ത്ത് ആം​ബു​ല​ന്‍​സ്​ കി​ട്ടാ​തെ യുവാവ്​ മരിച്ച സംഭവം: പ്രതിഷേധം ശക്തമാകുന്നു

അ​രൂ​ര്‍ പ​ഞ്ചാ​യ​ത്തിന്റെ ര​ണ്ട് ആം​ബു​ല​ന്‍​സി​ല്‍ ഒ​രെ​ണ്ണം വി​ല്‍​ക്കു​ക​യും മ​റ്റൊ​ന്ന് അറ്റകുറ്റപ്പണി​ക്കാ​യി വര്‍ക്ക്ഷോ​പ്പി​ല്‍ ക​യ​റ്റി​യി​രി​ക്കു​ക​യു​മാ​ണ്

തു​റ​വൂ​ര്‍ : ആം​ബു​ല​ന്‍​സ്​ കി​ട്ടാ​തെ യു​വാവ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. അ​രൂ​ര്‍ നി​ക​ര്‍​ത്തി​ല്‍ ഇ​ഖ്ബാ​ലിന്റെ മ​ക​ന്‍ ഷെ​ഫീ​ക്കാ​ണ്​ (37) മ​രി​ച്ച​ത്. അ​രൂ​രി​ല്‍ അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ ആം​ബു​ല​ന്‍​സ് ലഭ്യമാകാത്ത വി​ഷ​യം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്ന് വാ​ര്‍​ഡ് മെമ്പറും പ്രതി​പ​ക്ഷ നേ​താ​വു​മാ​യ വി.​കെ. മ​നോ​ഹ​ര​ന്‍ പ​റ​ഞ്ഞു.

അ​രൂ​ര്‍ പ​ഞ്ചാ​യ​ത്തിന്റെ ര​ണ്ട് ആം​ബു​ല​ന്‍​സി​ല്‍ ഒ​രെ​ണ്ണം വി​ല്‍​ക്കു​ക​യും മ​റ്റൊ​ന്ന് അറ്റകുറ്റപ്പണി​ക്കാ​യി വര്‍ക്ക്ഷോ​പ്പി​ല്‍ ക​യ​റ്റി​യി​രി​ക്കു​ക​യു​മാ​ണ്. പ​ക​രം സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഇ​നി​യും പ​ഞ്ചാ​യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ആം​ബു​ല​ന്‍​സ് കി​ട്ടാ​തെ യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ഐ.എന്‍.എല്‍ ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​അ​ന്‍​ഷാ​ദ് പ​റ​ഞ്ഞു.

Read Also  :  കോഴിക്കോട് വ്യാപാരികള്‍ പ്രതിഷേധിക്കുന്നു! സ്ഥലത്ത് സംഘര്‍ഷം, കേസെടുക്കുമെന്ന് പൊലീസ്

വീ​ഴ്ച പ​രി​ശോ​ധി​ക്കു​മെ​ന്നും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണ​മെ​ന്നും സി.​പി.​ഐ ച​ന്തി​രൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ച​ന്ദ്രി​ക സു​രേ​ഷ് പ​റ​ഞ്ഞു. യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍​റ്​ സി.​എ.​പു​രു​ഷോ​ത്ത​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button