Latest NewsKeralaNewsIndia

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിൽ ഇന്ന് 14,539 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സംസ്ഥനത്തെ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: രാജീവ് ചന്ദ്രശേഖറുമായി ഫോണ്‍ സംഭാഷണം നടത്തി രാജഗോപാൽ

മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂർ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂർ 926, ആലപ്പുഴ 871, കോട്ടയം 826, കാസർഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,46,48,919 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,810 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,582 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 828 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1591, കൊല്ലം 1394, തൃശൂർ 1355, കോഴിക്കോട് 1329, പാലക്കാട് 679, തിരുവനന്തപുരം 898, കണ്ണൂർ 818, ആലപ്പുഴ 850, കോട്ടയം 774, കാസർഗോഡ് 641, പത്തനംതിട്ട 533, വയനാട് 423, ഇടുക്കി 227 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 14, കാസർഗോഡ് 10, പത്തനംതിട്ട 8, വയനാട് 7, ഇടുക്കി 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം 3 വീതം, കോട്ടയം, തൃശൂർ 2 വീതം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 830, പത്തനംതിട്ട 382, ആലപ്പുഴ 668, കോട്ടയം 473, ഇടുക്കി 276, എറണാകുളം 634, തൃശൂർ 1326, പാലക്കാട് 1056, മലപ്പുറം 1566, കോഴിക്കോട് 1176, വയനാട് 239, കണ്ണൂർ 631, കാസർഗോഡ് 320 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,57,201 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Read Also: ബ്യൂട്ടി പാര്‍ലറുകൾ തുറക്കണം, അനുമതിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് കടകൾ തുറക്കും: സർക്കാരുമായി തുറന്ന പോരിന് വ്യാപാരികൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,260 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,57,751 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 24,509 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1785 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടി.പി.ആർ. 5ന് താഴെയുള്ള 86, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആർ. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Read Also: പെണ്‍കുട്ടികള്‍ വില്‍പ്പനച്ചരുക്കകളല്ല : വില പറഞ്ഞെത്തുന്നവരെ ആട്ടിയോടിക്കണമെന്ന് കെ ടി ജലീല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button