Latest NewsKeralaNewsIndiaCrime

സ്ത്രീസുരക്ഷയ്ക്ക് മതിലുകെട്ടിയ, നവോത്ഥാനം വിളമ്പുന്ന കേരളത്തിലാണ് ഇത്തരം പീഡനങ്ങൾ നടക്കുന്നത്: അഞ്‍ജു പാർവതി

തിരുവനന്തപുരം: കേരളത്തില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തനിരയാകുന്നതില്‍ പ്രതിഷേധമിരമ്പുകയാണ്. നമ്മുടെ പെണ്കുട്ടികള്‍ക്ക് നീതി വേണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജസ്റ്റിസ് ഫോര്‍ കേരളാ ഗേള്‍സ് എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുകയാണ്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ കേരളത്തില്‍ 1513 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ 627 ഇരകളും കുട്ടികളാണ്. ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയകളിൽ കാണുന്നത്. വണ്ടിപ്പെരിയാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ മലയാളികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധം ഉടലെടുത്തത്.

ജസ്റ്റിസ് ഫോർ കേരളാ ഗേൾസ് ( Justice for Kerala girls) എന്ന ഹാഷ്ടാഗ് ക്യാമ്പയിനിൽ പങ്കു ചേരുന്നതിനു പിന്നിൽ വ്യക്തമായ കാരണമുണ്ട് എന്ന് പറയുകയാണ് അഞ്‍ജു പാർവതി പ്രഭീഷ്. അങ്ങ് ദൂരെ ആമസോൺ വനാന്തരത്തിൽ കാട്ടുതീ പടർന്നാൽ പോലും ഇങ്ങ് തെക്ക് തെക്ക് ദേശത്ത് പ്രതിഷേധജാഥയും പ്രകടനങ്ങളും നടത്തി പ്രബുദ്ധത തെളിയിക്കുന്ന ഒരു കൂട്ടം ഫേക്ക് ഹ്യൂമാനിസ്റ്റുകൾ വസിക്കുന്ന നാടിന്റെ യഥാർത്ഥ മുഖം ലോകമൊട്ടാകെ അറിഞ്ഞേ തീരൂ എന്നത് പ്രധാന കാരണമാണെന്ന് അഞ്‍ജു പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു. അഞ്‍ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

Also Read:ലവ് ജിഹാദ് ആരോപണം: മകളുടെ വിവാഹചടങ്ങുകൾ ഉപേക്ഷിച്ച് മാതാപിതാക്കൾ, വിനയായത് ക്ഷണക്കത്ത്

രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ള ഏതൊരു ട്രെൻഡിംഗ് ഹാഷ്ടാഗുകളോടും ജസ്റ്റിസ്റ്റ് ഫോർ ക്യാമ്പയിനുകളോടും എതിർപ്പു തന്നെയാണെങ്കിലും ജസ്റ്റിസ് ഫോർ കേരളാ ഗേൾസ് ( Justice for Kerala girls) എന്ന ഹാഷ്ടാഗ് ക്യാമ്പയിനിൽ പങ്കു ചേരുന്നതിനു പിന്നിൽ വ്യക്തമായ കാരണമുണ്ട്. അങ്ങ് ദൂരെ ആമസോൺ വനാന്തരത്തിൽ കാട്ടുതീ പടർന്നാൽ പോലും ഇങ്ങ് തെക്ക് തെക്ക് ദേശത്ത് പ്രതിഷേധജാഥയും പ്രകടനങ്ങളും നടത്തി പ്രബുദ്ധത തെളിയിക്കുന്ന ഒരു കൂട്ടം ഫേക്ക് ഹ്യൂമാനിസ്റ്റുകൾ വസിക്കുന്ന നാടിന്റെ യഥാർത്ഥ മുഖം ലോകമൊട്ടാകെ അറിഞ്ഞേ തീരൂ എന്നത് ഒന്നാമത്തെ കാരണം. നൂറു ശതമാനം സാക്ഷരർ തിങ്ങിപ്പാർക്കുന്നിടത്തെ കുഞ്ഞുങ്ങൾ ഒട്ടുമേ സുരക്ഷിതരല്ലെന്ന സത്യം ഉറക്കെ വിളിച്ചുപറഞ്ഞേ തീരൂവെന്നത് രണ്ടാമത്തെ കാരണം. കേട്ടുകേൾവിയില്ലാത്ത തരം പീഡനങ്ങൾ (രോഗാവസ്ഥയിൽ ആബുലൻസിൽ പോലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ) വരെ സ്ത്രീകൾ നേരിടുന്നത് സ്ത്രീസുരക്ഷയ്ക്ക് മതിലുകെട്ടിയ, വലിയവായിൽ നവോത്ഥാനം വിളമ്പുന്ന കേരളത്തിലാണെന്ന് ലോകമൊട്ടാകെ അറിയണമെന്നത് മറ്റൊരു കാരണം.

Also Read:സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: പരാതിയുമായി ആയിഷ സുല്‍ത്താന

ലോകത്തിലാദ്യമായി ബാലറ്റുപെട്ടിയിലൂടെ അധികാരത്തിൽ വന്ന പാർട്ടി ഭരിക്കുന്നിടത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ 1513 ബലാത്സംഗ കേസുകളും അതിൽ തന്നെ 627 കേസുകളിലും ഇരകൾ പിഞ്ചു ബാലികമാരാണെന്നതും തല കുനിച്ച് ലജ്ജയോടെയെങ്കിലും വിളിച്ചു പറയുന്നതാണ് യഥാർത്ഥ പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന മിനിമം കോമൺസെൻസ് അവസാനത്തെ കാരണം. മൂന്നരകോടി ജനങ്ങൾ ! നൂറു ശതമാനം സാക്ഷരത ! 5 മാസം 1513 ബലാത്സംഗങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. അല്ലാത്തത് അതിലുമെത്രയോ അധികം. വിലയിരുത്തുക ഓരോ മലയാളിയും, നമ്മൾ എവിടെ നില്ക്കുന്നുവെന്ന്. ഒന്നര വർഷത്തിനിടെ 43 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. 1,770 കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായി. എന്നിട്ടും ഇവിടെ സർവ്വം നിശബ്ദം. സെലക്ടീവ് പ്രതികരണതൊഴിലാളികൾ അവരുടെ വീട്ടകങ്ങളിലെ കുഞ്ഞുമേനികൾ തൂങ്ങിയാടുവോളം മൗനിബാബകളാവട്ടെ ! രാഷ്ട്രീയം തലയ്ക്കു പിടിക്കാത്തവർ മാത്രം ഉറക്കെ ശബ്ദിക്കട്ടെ ! നമ്മുടെ ശബ്ദം ഇന്ത്യയൊട്ടാകെ അലയടിക്കട്ടെ !

shortlink

Related Articles

Post Your Comments

Related Articles


Back to top button