Latest NewsKerala

കരിപ്പൂർ സ്വർണ്ണക്കടത്ത്: പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ

ഷാഫിയെ ചോദ്യം ചെയ്തതിന് ശേഷം കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യാനാണു സാധ്യത.

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ. പാനൂർ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലായത്. മുഹമ്മദ് ഷാഫി, അർജ്ജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയത് ഇവരാണ്. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അജ്മൽ സക്കീനയുടെ മകനാണ്.  ഇരുവരേയും ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.

ഇവരുടെ പേരിലുള്ള സിം കാർഡ് ആണ് സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.

ഇന്നലെ ഹാജരാകാൻ ഷാഫിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്ന് ഹാജരാകാമെന്ന് ഷാഫി കസ്ടറ്റംസിനെ അറിയിക്കുകയായിരുന്നു. ഷാഫിയെ ചോദ്യം ചെയ്തതിന് ശേഷം കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യാനാണു സാധ്യത.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button